ദേശീയ നഗര ഉപജീവനം ദൗത്യത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി കേരളം. ദേശിയ നഗര ഉപജീവനം ദൗത്യം എന്ന പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കിയാണ് കേരളം 2020-21ലെ സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടിയെടുത്തത്.
ദേശീയ ഭവന നഗരകാര്യ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഒന്നാം റാങ്കില്‍ എത്തിയതോടെ 20 കോടി രൂപ കുടുംബശ്രീയ്ക്ക് ലഭിക്കും. പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആണ്. 2018ല്‍ മൂന്നാം റാങ്ക് ആണ് കേരളത്തിന് ലഭിച്ചത്. 2019ല്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. 2020ല്‍ മൂന്നാം സ്ഥാനമായിരുന്നു.
2015ലാണ് കുംടുംബശ്രീ ദേശീയനഗര ഉപജീവനദൗത്യം കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. നഗരസഭകളുമായി ചേര്‍ന്നാണ് ഇത്. നഗരസഭകളിലെ ദരിദ്രരായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് ഈ നേട്ടം കേരളം കൈവരിച്ചത്.
Content Highlights: National Urban Livelihood Mission; Kerala ranks first through Kudumbasree
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !