അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ അകലെ ഉവാൾഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്.
സ്കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വെടിയേറ്റത്. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാൾഡെ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി ടെക്സാസ് ഗവർണ്ണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിവച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
Content Highlights: Shooting in the US: 18 children and three teachers killed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !