"അധ്യാപക സമൂഹത്തിന് അക്കാദമിക്ക് പിന്തുണ " എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അക്കാദമിക കൂട്ടായ്മകളായ ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി എറണാകുളം , റൈസിംങ് ഫോർത്ത് അലനല്ലൂർ പാലക്കാട് , എ എൽ പി സ്കൂൾ പൈങ്കണ്ണൂർ മലപ്പുറം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 2022 മെയ് 7 ശനി രാവിലെ 9.30 മുതൽ 4.30 വരെ പൈങ്കണ്ണൂർ എ എൽ പി സ്കൂളിൽ വച്ച് നൂതനാശയ പ്രവർത്തനങ്ങളുടെ അവതരണവും ചർച്ചയും അക്കാദമിക മികവുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നു.
അക്കാദമിക് രംഗത്ത് നൂതനാശയ പ്രവർത്തനങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകർ അവരുടെ ആശയങ്ങൾ അക്കാദമിക് സമുഹവുമായി പങ്കുവയ്ക്കുന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 അധ്യാപകരാണ് അക്കാദമിക കോൺഗ്രസിൽ പങ്കെടുക്കുന്നത്.
മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ടി.വി. ഗോപകുമാർ അക്കാദമിക്ക് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പാഠ്യപദ്ധതിയുടെ 25 വർഷങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹേ ക്ലാസ് നയിക്കും .
തുടർന്ന് സമഗ്ര ശിക്ഷ കേരള മുൻ സംസ്ഥാന കൺസൾട്ടന്റ് ഡോ. ടി.പി കലാധരൻ "നൂതനാശയങ്ങളും അധ്യാപകരും"
എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
പൈങ്കണ്ണൂർ എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും .
തുടർന്ന് നൂതനാശയങ്ങളുടെ അവതരണങ്ങളും ചർച്ചയും അക്കാദമിക മികവ് പ്രദർശനവും നടക്കും.
ചോക്കുപൊടി അക്കാദമിക് കോൺഗ്രസിൽ കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
1️⃣ മുകുളം മുതൽ സൗരഭം വരെ -
വിധു പി നായർ , എറണാകുളം (ദേശീയ അധ്യാപക അവാർഡ് ജേതാവ്).
2️⃣ ബേസിക് അപ്രോച്ച് ഫോർ സ്പോക്കൺ ഇംഗ്ലീഷ് -
എം ഷുക്കൂർ ആലപ്പുഴ ( സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ )
3️⃣ അമ്മ ബുക്കും ഉദ്ഗ്രഥിത സാധ്യതകളും -
കെ എം നൗഫൽ
എറണാകുളം (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്).
4️⃣ അഡാപ്റ്റഡ് സയൻസ് പാർക്ക് അൻഡ് അഡാപ്റ്റേഷൻ ഫോർ സ്പെഷ്യൽ സ്കൂൾസ് .
പ്രശാന്ത് നിലമ്പൂർ ലേണിംങ് ടീച്ചേഴ്സ് കേരള
മലപ്പുറം
5️⃣ വൈബ്രന്റ് ലെസൺസ് -
ഷാജൽ കക്കോടി
കോഴിക്കോട്
6️⃣ കൂടല്ലൂർ കോഡിംങ്-
തോംസൺ കുമരനെല്ലൂർ
പാലക്കാട്
7️⃣ ഡിജിറ്റൽ പോർട്ട് ഫോളിയോ സാധ്യതകൾ -
പി യൂസഫ് പാലക്കാട് .
8️⃣ ഒന്ന് , രണ്ട് ക്ലാസുകളിലെ വ്യത്യസ്തമായ ഡയറികുറിപ്പുകൾ .
കെ ഫാത്തിമത്ത് സുഹറ പാലക്കാട്
9️⃣ കഥയും കാര്യവും - സൗമ്യ ജോബ്, എറണാകുളം.
🔟 ഗണിത ലാബ് ഒരു വിദ്യാഭ്യാസ അനിവാര്യത
എം കെ അജിത്ത് പെരിന്തൽമണ്ണ ലേണിംങ് ടീച്ചേഴ്സ് കേരള ഡോ ടി പി കലാധരൻ മോഡറേറ്റർ ആയിരിക്കും.
വളാഞ്ചേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ എൻ അബ്ദുൾ റഷീദ് മനേജർ എൽ എൽ പി സ്കൂൾ പൈങ്കണ്ണൂർ, കെ പി സലാം, പി ടി എ പ്രസിഡൻ്റ് കെ എം നൗഫൽ പ്രോഗ്രാം കോ- ഓർഡിനേറ്റർ വി പി അബ്ദുറഹിമാൻ
ജനറൽ കൺവീനർ ടി ടി പൗലോസ് സെക്രട്ടറി ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി ടി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !