കോട്ടക്കൽ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് രജിസ്ട്രേഷൻ വകുപ്പിന്റെ ഭൂമി കൈമാറി ഉത്തരവായി

0
കോട്ടക്കൽ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് രജിസ്ട്രേഷൻ വകുപ്പിന്റെ ഭൂമി കൈമാറി ഉത്തരവായി | Order to hand over the land of the Registration Department for the construction of Kottakal Village Office Building

കോട്ടക്കൽ: കോട്ടക്കൽ വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രജിസ്ട്രേഷൻവകുപ്പിന്റെ ഭൂമി കൈമാറി ജില്ലാ കളക്ടറുടെ ഉത്തരവായി. രജിസ്ട്രേഷൻ വകുപ്പിന്റെ അധീനതയിലുള്ളതും കോട്ടക്കൽ വില്ലേജ് ബ്ലോക്ക് 39 റിസ 162/3 ൽപ്പെട്ട 8.90 ആർസ് ഭൂമിയാണ് DCMPM7239/2022B4 പ്രകാരമാണ് റവന്യു വകുപ്പിന് കൈമാറിയത്. പൊതു മരാമത്ത് വകുപ്പ് റോഡിൽ നിന്ന് രജിസ്ട്രേഷൻ ഓഫീസിലേക്കുള്ള വഴി വില്ലേജ് ഓഫീസിലേക്കുള്ള ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്നതിന് ഉപയോഗാനുമതി നൽകിക്കൊണ്ടുമാണ് കളക്ടറുടെ ഉത്തരവായത്.
 കൈമാറ്റം ചെയ്യപ്പെട്ട ഭൂമി റവന്യു വകുപ്പിന് രജിസ്ട്രേഷൻ വകുപ്പ് അധികാരികളുടെ സാന്നിധ്യത്തിൽ അളന്ന് തിരിച്ച് നൽകുന്നതിനും ശേഷം പ്രസ്തുത ഭൂമിയുടെ സ്കെച്ചും റവന്യു വകുപ്പിന് കൈമാറിയ വിവരം ബി.ടി.ആറിലും മറ്റ് രേഖകളിലും രേഖപ്പെടുത്തി അംഗീകരിച്ച ശേഷം പകർപ്പ് കളക്ട്രേറ്റിൽ ലഭ്യമാക്കുന്നതിനും തിരൂർ തഹസിൽദാർക്ക് ചുമതലയും നൽകിയിട്ടുണ്ട്.

നിലവിൽ നഗരസഭ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള ഭൂമി അനുവദിക്കുന്നതിന് വേണ്ടി കോട്ടക്കൽ വില്ലേജ് ഓഫീസർ തിരൂർ തഹസിൽദാർ മുഖേന കളക്ടറോട് അപേക്ഷിച്ചിരുന്നു. തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരംതിരൂർ റവന്യു ഡിവിഷണൽ ഓഫീസർ വിശദമായ ഭൂമി കൈമാറ്റ പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തതിരുന്നു.

ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കണമെന്നും വില്ലേജിന് സൗകര്യപ്രദമായ കെട്ടിടം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ,റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. 

ഫെബ്രുവരിയിൽ നടന്ന നിയമസഭയിൽ ചോദ്യമുന്നയിച്ച് ഇക്കാര്യം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തുന്നതിനായി നൽകാൻ ആവശ്യപ്പെട്ട ഇരുപത് പ്രവൃത്തികളിൽ കോട്ടക്കൽ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ' കൂടി ഉൾപ്പെടുത്തിയാണ് എം.എൽ.എ പ്രൊപ്പോസൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി നൂറ് രൂപ ടോക്കൺ തുക അനുവദിക്കുകയും ചെയ്തിരുന്നു.

റവന്യു വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് കോട്ടക്കൽ വില്ലേജ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
content Highlights: Order to hand over the land of the Registration Department for the construction of Kottakal Village Office Building

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !