താനും മകനും പോലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ചിട്ടില്ല; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിടണം.. കേസ് കെട്ടി ചമച്ചത്. വളാഞ്ചേരി പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും കുടുംബവും രംഗത്ത്

0

വളാഞ്ചേരി: എടയൂർ കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷണനും കുടുംബവുമാണ് വളാഞ്ചേരി പോലീസ് അധികാരികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2022ഏപ്രിൽ 27 ന് ബുധനാഴ്ച ഉണ്ണികൃഷണൻ, മകൻ നവീൻ ക്യഷണൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കയറി എസ്.ഐ യെ ആക്രമിച്ചു എന്ന കേസിൽ വളാഞ്ചേരി പോലീസ് കേസ്സെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്ത് ജയിലടക്കുകയും ചെയ്തിരുന്നു.. അനധികൃതമായി ചെങ്കൽ കടത്തിയ ലോറി പോലീസ് പിടിച്ചെടുക്കുകയും ഇതിൽ പ്രകോപിതനായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും മകനും പോലീസ് സ്റ്റേഷനിലെത്തി എസ്.ഐ യെ കയ്യേറ്റം ചെയ്തു എന്ന കേസിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നത്.
എന്നാൽ വിഷയത്തിൽ തങ്ങൾ നിരപരാധികളാണന്നും പോലീസ് കേസ് കെട്ടിചമച്ചതാണന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും ഉണ്ണികൃഷ്നും കുടുംബവും വ്യക്തമാക്കി..

 കുടുംബം പറയുന്നത് ഇങ്ങനെ..

 "ഞാൻ ഉണ്ണികൃഷ്ണൻ.. എടയൂർ സി.കെ പാറ സ്വദേശി..ഭാര്യ രണ്ട് മക്കൾ.. ഒരു ചെറിയ കുടുംബം .. വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് എനിക്കുള്ളത്..
  ഞാൻ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയാണ്..
ക്വാറി മാഫിയക്കെതിരെ നിയമ നടപടിയെടുത്ത് ടിപ്പർ ലോറി പിടികൂടിയതിന് 'പോലീസ് സ്റ്റേഷനിൽ കയറി എസ്. ഐ.യെ ആക്രമിച്ചു.. അച്ഛനും മകനും പിടിയിൽ' എന്ന വാർത്ത അടിസ്ഥാന രഹിതമാണ് ..
എന്നും രാവിലെ ക്വാറിയിലേക്ക്‌ പോവുന്നത് രാവിലെ ആറരയോടെയാണ്.. പ്രസ്തുത ദിവസം ക്വാറിയിൽ എത്തിയ സമയം വണ്ടിയുടെ ലീഫ് പൊട്ടി..അതോടുകൂടി ആകെ സങ്കടത്തിലായി.. കാരണം ഓരോ ദിവസവും കിട്ടുന്ന കൂലികൊണ്ട് ജീവിതത്തിന്റെ രണ്ട് ഭാഗവും കൂട്ടി മുട്ടിക്കാൻ അത്രയും ബുദ്ധിമുട്ടുന്നുണ്ട്... ഏകദേശം ഒൻപത് മണിക്ക് വളാഞ്ചേരിയിൽ വർക്ക്ഷോപ്പുകൾ തുറക്കും ..അത് കണക്കാക്കി അന്നത്തെ ലോഡ്‌ ഒന്നും എടുക്കാതെ ഞാൻ പൊട്ടിയ ലീഫ് ലോറിയുടെ ബാക്ക് ബോഡിയിൽ ഇട്ട് ക്വാറിയിലേക്ക് പോയതുപോലെ തന്നെ തിരിച്ച് കാലിവണ്ടിയായി ക്വാറിയിൽ നിന്ന് വർക്ക് ഷോപ്പിലേക്ക് എന്ന ലക്ഷ്യത്തോടെ തിരിച്ച് പോരുമ്പോൾ വഴിയിൽ വച്ച് രണ്ടു പേർ ഇരുചക്ര വാഹനത്തിൽ വന്ന് എന്റെ ലോറിയുടെ മുന്നിൽ നിർത്തി...ആ രണ്ടുപേരും എന്റെ ലോറിയുടെ അടുത്ത് വന്ന് അതിക്രമിച്ച് വണ്ടി ഓഫ് ചെയ്യുകയും,ചാവി ഊരി എടുക്കുകയും ചെയ്തു.. ഇത് എന്തിനാണ്, എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു...ഞങ്ങൾ പോലീസ് ആണ് വളാഞ്ചേരി C.I യുടെ ഉത്തരവാണ് ഏത് ലോറി കണ്ടാലും കസ്റ്റഡിയിൽ എടുക്കണം എന്നുള്ളത്..അത് ലോഡിൽ ആണെങ്കിലും അല്ലെങ്കിലും എന്ന്...വണ്ടി കംപ്ലയ്ന്റ് ആണ്..അതുകൊണ്ട് വർക്ക്ഷോപ്പിൽ പോവുകയാണ് എന്ന് ഞാൻ പോലീസുകാരോട് പറഞ്ഞു ..പക്ഷേ അവർ അതൊന്നും കേൾക്കാൻ തയ്യാറായില്ല. എന്റെ ഫോൺ അവർ ആവശ്യപ്പെട്ടു.. ഞാൻ കൊടുത്തു അപ്പോൾ അവർ വണ്ടിയുടെ ചാവി തിരിച്ച് തന്നിട്ട് പറഞ്ഞു. നിനക്ക് നിന്റെ ഫോൺ തിരിച്ച് വേണം എന്നുണ്ടെങ്കിൽ നീ വണ്ടിയും കൊണ്ട് വട്ടപ്പാറ C.I ഓഫീസിൽ നിർത്തി സ്റ്റേഷനിൽ ഹാജരാവണം എന്നു പറഞ്ഞു. ..ഞാൻ അവർ പറഞ്ഞതുപോലെ വട്ടപ്പാറ C.I ഓഫീസിൽ വണ്ടിനിർത്തി വളാഞ്ചേരി സ്റ്റേഷനിൽ ഹാജരായി.. അവിടെ അവർ വണ്ടിയുടെ ചാവി വാങ്ങിവെച്ചു.. ഈ വണ്ടി ഞങൾ ജിയോളജിവകുപ്പിന് കൈമാറും എന്ന് പറഞ്ഞു.. അതുകൊണ്ട് നിങ്ങൾ വൈകിട്ട് നാല് മണിക്ക് ശേഷം വരൂ.. അപ്പോഴേക്കും ഞങ്ങൾ മഹ്‌സർ എഴുതി അതിന്റെ കോപ്പി റെഡിയാക്കി വെക്കാം എന്ന് പറഞ്ഞു.. എന്റെ മകന് ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉള്ളത്കൊണ്ട് അവനെയും ഒപ്പംകൂട്ടി സ്റ്റേഷനിൽ നിന്ന് ഇറങ്ങിയാൽ ആശുപത്രിയിൽ മകനെ കാണിക്കാം എന്ന് വിചാരിച്ചു...ഞാനും മകനും ഏകദേശം 4:15 ന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി .. 

 പോലീസ് സ്റ്റേഷനിൽ രാവിലെ കണ്ട ഉദ്യോഗസ്ഥനെ കാണാത്തതുകൊണ്ട് ഞാൻ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപെട്ടു.. ആ സമയത്ത് അദ്ദേഹം നാളെ രാവിലെ പത്ത് മണിക്ക് വരാൻ പറഞ്ഞു. അതുകേട്ട് ഞാനും മകനും കൂടി തിരിച്ച് ആശുപത്രിയിലേക്ക് പോകാൻ നിൽക്കുന്ന സമയത്താണ് രണ്ട് പോലീസുകാർ സ്റ്റേഷന്റെ ഉള്ളിൽ നിന്നും വന്ന് 'എന്താടാ ഇവിടെ നിൽക്കുന്നത് ഇറങ്ങി പോടാ എന്ന് ഞങ്ങളോട് പറഞ്ഞു '. .ആ ഉദ്യോഗസ്ഥരോട് ഞങ്ങൾ രാവിലെ നടന്ന സംഭവം പറഞ്ഞുകൊണ്ടിരിക്കെയാണ് എസ്. ഐ ക്ഷുഭിതനായി വന്ന് ഞങ്ങളോട് ചില അനാവശ്യ വാക്കുകൾ പറയുകയും എന്റെ മകനെ അടിക്കാൻ കൈ ഉയർത്തുകയും ചെയ്തു .. ഇതുകണ്ട ഞാൻ അടിക്കുന്നത് തടയാൻ ശ്രമിച്ചു..ഇത് കണ്ടുന്നിന്ന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതും ഇല്ലാത്തതുമായ പോലീസുകാർ എല്ലാവരും വന്ന് എന്നെയും എന്റെ മകനേയും പൊതുജനങ്ങൾ കാൺകെക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
 മർദ്ദനങ്ങൾക്ക് ശേഷം ഉള്ളിൽ കൊണ്ടുവന്ന് ഇരുത്തി. ഇല്ലാത്ത കേസ് ഉണ്ടാക്കി ചെയ്യാത്ത കുറ്റം ഞങ്ങളുടെ മേൽച്ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും രാത്രി ഡ്യൂട്ടിയിൽ വന്ന ഉദ്യോഗസ്ഥർ ഞങ്ങളെ ജാതി പേര് വിളിച്ച് കളിയാക്കുകയും അസഭ്യം പറയുകയും ചെയ്തു..26-ാംതിയ്യതി രാത്രി 11:45ന് മെഡിക്കൽ എടുത്ത ഞങ്ങളെ 27/04/2022 ബുധൻ വൈകിട്ട് 5 മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി ഞങ്ങളെ തുടർന്ന് റിമാൻഡ് ചെയ്യുകയുമായിരുന്നു.. ''

എല്ലാകാര്യങ്ങളും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഉണ്ണികൃഷണനും കുടുംബം പറഞ്ഞു..
ബഹുമാനപ്പെട്ട തിരൂർ മജിസ്ട്രേറ്റ് കോടതി ഈ ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് ..പക്ഷേ വളാഞ്ചേരി പോലീസ് ഉദ്യോഗസ്ഥർ അതിന് തയ്യാറായിട്ടില്ലന്നും കുടുംബം പറയുന്നു..      
   ഇതാണ് യാഥാർത്യമെന്നും തങ്ങൾക്കുണ്ടായ മാനഹാനി വളരെ വലുതാണന്നും ഇതിനെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

നവീൻകൃഷ്ണൻ തൻ്റെ സഹായിയാണന്നും ഈ വിഷയത്തിൽ നവീൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ താൻ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പോയപ്പോൾ ഭിന്നശേഷിക്കാരനായ തനിക്ക് നേരിടേണ്ടി വന്നത് ഏറെ ദുരാനുഭവങ്ങളായിരുന്നുവെന്ന് യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയും പറഞ്ഞു.

വളാഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഉണ്ണികൃഷ്ണൻ മകൻ നവീൻ കൃഷ്ണൻ, സ്വാലിഹ് വളാഞ്ചേരി, എന്നിവർക്കൊപ്പം ഉണ്ണികൃഷണൻ്റെ ഭാര്യ മിനി, റീന, അലി തുടങ്ങിയവരും പങ്കെടുത്തു.
Content Highlights:  He and his son did not enter the Valancherry police station and attack the SI; CCTV footage should be released. The case was fabricated. The lorry driver Unnikrishnan and his family raised strong criticism against the Valancherry police

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !