ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. 34 വര്‍ഷം പഴക്കമുള്ള കേസിലാണ് കോടതി ശിക്ഷ വിധിച്ചത്
1988 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം. സിദ്ധു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഗുര്‍ണം സിംഗ് എന്നയാള്‍ കൊല്ലപ്പെട്ടെന്നാണ് കേസ്. വഴിയില്‍ വാഹനം നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്..
കേസില്‍ സുപ്രീംകോടതി സിദ്ധുവിനു നേരത്തെ 1000 രൂപ പിഴ ചുമത്തി വിട്ടയച്ചിരുന്നു. ഇരയുടെ കുടുംബം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശിക്ഷ വര്‍ധിപ്പിച്ചത്.
സെക്ഷന്‍ 323 അനുസരിച്ചുള്ള പരമാവധി ശിക്ഷയായ ഒരു വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഇരയുടെ മരണം ഒരൊറ്റ അടി ഏറ്റതുകൊണ്ടാണെന്നതിനു തെളിവില്ലെന്ന മുന്‍ സുപ്രീംകോടതി പരാമർശം സിദ്ധു കോടതിയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: 34-year-old case; Sidhu sentenced to death by Supreme Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !