കൊച്ചി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ കേസെടുത്ത നടപടി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നികൃഷ്ട ജീവിയെന്നും പരനാറിയെന്നും കുലംകുത്തിയെന്നും പറഞ്ഞ പിണറായി വിജയനെതിരെ എവിടെയെങ്കിലും കേസെടുത്തോ എന്നും സതീശൻ ചോദിച്ചു.
സുധാകരനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ ഒരു വിഷയവുമില്ലാത്തതിനാലാണിത്. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണിത്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തു. കേസ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയാറാണ്. എം.എം. മണിയുടേയും പിണറായിയുടെയും വാക്കുകളിൽ തുടങ്ങാമെന്നും സതീശൻ പരിഹസിച്ചു.
കൊച്ചി കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ പരസ്യമായി സിപിഎം ബിജെപിയെ സഹായിച്ചു. അധികാരം നഷ്ടമാകാതിരിക്കാനാണ് വോട്ട് മറിച്ചതെന്നും സതീശൻ പറഞ്ഞു.
Content Highlights: The case against the facilitator did not even stand up to scrutiny: V. D. Satheesan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !