മലപ്പുറം: വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിലാണ് സംഭവം. കെ സുബ്രഹ്‌മണ്യന്‍ എന്ന ജീവനക്കാരനെയാണ് മലപ്പുറം വിജിലന്‍സ് പിടികൂടിയത്. 4000രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ പരാതിക്കാരന്‍ കൈമാറുകയും ജീവനക്കാരന്‍ കൈപ്പറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ വിജിലന്‍സ് ഇയാളെ പിടികൂടി. വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടതോടെയായിരുന്നു പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് നല്‍കാനുള്ള പണം വിജിലന്‍സ് കൈമാറി. അതുമായി ഇന്ന് ഓഫിസിലെത്തി ജീവനക്കാരനെ സമീപിക്കുകയായിരുന്നു.
ഈ മാസം അഞ്ചിന് കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസിലും വിജിലന്‍സ് കൈക്കൂലി പിടികൂടിയിരുന്നു. നഷ്ടമായ ഭൂരേഖ തെരഞ്ഞെടുക്കുന്നതിന് അര ലക്ഷം രൂപയായിരുന്നു സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആവശ്യക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. ആദ്യ ഘഡുവായി 10000രൂപ നല്‍കിയതിനിടെയായിരുന്നു അറസ്റ്റ്.
Content Highlights: Bribery; Vigilance arrests village office worker in Malappuram
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !