വളാഞ്ചേരി: സന്തോഷ് ട്രോഫി ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ നിർണ്ണായക ഗോളിലൂടെ കേരള ടീമിൻ്റെ വിജയത്തിന് വഴിയൊരുക്കി കേരളത്തിന്റെ അഭിമാനമായി മാറിയ ഫുട്ബാൾ താരം വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് വിദ്യാർത്ഥി മുഹമ്മദ് സഫ്നാദിന് കോളേജ് മാനേജ്‍മെന്റ് കമ്മിറ്റി, അദ്ധ്യാപക - അനദ്ധ്യാപകർ,അലുംനി, പി. ടി. എ, വിദ്യാർത്ഥികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.
പരിപാടിയുടെ ഭാഗമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ഘോഷയാത്ര ഒരുക്കി. കോളേജ് ക്യാമ്പസ്സിലെ ചീനിമരച്ചോട്ടിൽ നടന്ന പരിപാടി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു.എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ. ഫസൽ ഗഫൂർ അനുമോദന പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി.പ്രിൻസിപ്പാൾ ഡോ.സി.രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഒ.സി.സലാഹുദ്ദീൻ, സെക്രട്ടറി കൈനിക്കര ഷാഫി ഹാജി, എം.ഇ.എസ് കേവീയം കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, എം.ഇ.എസ് വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് വി.പി.കുഞ്ഞിമുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡണ്ട് സൈനുദ്ദീൻ, അലുംനി ജനറൽ സെക്രട്ടറി കെ.എം.അബ്ദുൽ ഗഫൂർ, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. പി.സി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.മുഹമ്മദ് സഫ്നാദ് മറുപടി പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പാൾ ഷാജിദ്.പി.പി സ്വാഗതവും കായികവിഭാഗം മേധാവി ദിനിൽ.എസ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !