ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി. പുറത്തിറക്കുന്ന സുവനീറിന്റെ ലോഗോ പ്രകാശനം ബാർ ദുബൈ ഗ്രാന്റ് ഹൈപ്പർ റെസ്റ്റോറണ്ടിൽ വെച്ചു നടന്നു. യു.എ.ഇ.കെ.എം.സി.സി. ജന: സെക്രട്ടറി പി.കെ.അൻവർ നഹ റെഡ് പെപ്പർ ഗ്രൂപ്പ് എം.ഡി. മന്നിങ്ങയിൽ നാസറിന് നൽകി ലോഗോ പ്രകാശനം നിർവ്വഹിച്ചു. ദുബൈ കെ.എം.സി.സി.സി.ഡി.എ. ഡയരക്ടർ ബോർഡ് അംഗങ്ങളായ സുബ്ഹാൻ ബിൻ ശംസുദ്ധീൻ,റാഷിദ് ബിൻ അസ്‌ലം എന്നിവർ അതിഥികളായി പങ്കെടുത്തു.
മലപ്പുറം ജില്ലാ കെ.എം.സി.സി ഇദംപ്രദമായാണ് ഒരു സുവനീർ പുറത്തിറക്കുന്നത്. പരിചയ സമ്പന്നരായ പത്രപ്രവർത്തകരും, സാംസ്കാരിക രംഗത്തെ പ്രമുഖരുമാണ് സുവനീറിന്റെ താളുകളെ സമ്പന്നമാക്കുന്നത്.ആർ.ശുക്കൂർ ചെയർമാനും,എ.പി. നൗഫൽ എഡിറ്ററുമായ വിപുലമായ സുവനീർ കമ്മിറ്റി Drizzle ന്റെ അണിയറയിൽ സഞ്ജീവമായി പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലയുടെ സകല മേഖലകളെ അനാവരണം ചെയ്യുന്ന സുവനീർ (ഡ്രിസ്സിൽ) ജൂൺ രണ്ടാം വാരം പുറത്തിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !