![]() |
പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്കനു ദാരുണാന്ത്യം. അന്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരനായ സതീഷ് കുമാർ (59) ആണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങുകയായിരുന്നു.
സതീഷിനെ ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.
Content Highlights :ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !