എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുടുംബത്തിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി. കര്‍ഷകന്‍ മുഹമ്മദ് മന്ത്രിയില്‍ നിന്ന് പച്ചക്കറി തൈ ഏറ്റുവാങ്ങി. ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേം കൃഷ്ണന്‍ , മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളായ എം.സി ഉണ്ണികൃഷ്ണന്‍, കെ.സി വേലായുധന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ അനില്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര മേധാവി ഡോ. ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights : We also started a project in the district to farm
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !