കുത്തബ് മിനാറിനെ "വിഷ്ണു സ്തംഭ്' എന്നാക്കണം : ആവശ്യവുമായി ഹിന്ദു സംഘടനകൾ

0
കുത്തബ് മിനാറിനെ "വിഷ്ണു സ്തംഭ്' എന്നാക്കണം : ആവശ്യവുമായി ഹിന്ദു സംഘടനകൾ | Qutub Minar should be called 'Vishnu Pillar': Hindu organizations on demand

ന്യൂഡൽഹി:
യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്ന കുത്തബ് മിനാറിന്‍റെ പേര് വിഷ്ണു സ്തംഭ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. കുത്തബ് മിനാറിന് സമീപം പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

ഇതേ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഹിന്ദു സംഘടനയായ മഹാകാൽ മാനവ് സേവയുടെ അംഗങ്ങളാണ് ഈ ആവശ്യവുമായി പ്രതിഷേധിച്ചത്. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡൽഹി സുൽത്താനേറ്റിന്‍റെ ആദ്യ രാജാവായ മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്‍റെ നിർമാണം. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലൈൻ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights : Qutub Minar should be called 'Vishnu Pillar': Hindu organizations on demand
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !