ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എടയൂർ എസ്.വി.എ.എൽ പി സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വിവിധ പരിപാടികളോടെ പൂക്കാട്ടിരി വിപീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി വി അബ്ദുറഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദന സമ്മേളനവും ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് നടക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം ഗണേശ്, സന്‍ജീദ് കെടി, സി വാസുദേവന്‍, എന്‍ ടി. ഷിഹാബ്, കെടി ഗഫൂര്‍ മാസ്റ്റര്‍, എന്‍ പി മണികണ്ഠന്‍, എംപി ഇബ്രാഹിം, എന്നിവര്‍ പറഞ്ഞു.
Content Highlights: Edayur SVALP School High Tech School Inauguration Today ... Organizers say there will be a farewell and congratulatory meeting
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !