ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ഫോട്ടോകോപ്പി നല്‍കുന്നതിനു പകരം വ്യക്തികളുടെ ആധാര്‍ നമ്ബറിലെ അവസാന നാലക്കം മാത്രം പ്രദര്‍ശിപ്പിക്കുന്ന 'മാസ്ക്ഡ് ആധാര്‍'
ഉപയോഗിക്കണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. ആധാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
ആധാര്‍ പകര്‍പ്പ് നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാര്‍ ആക്‌ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നും യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ലൈസന്‍സില്ലാത്ത ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡുകളുടെ പകര്‍പ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Content Highlights: Potential for Aadhaar misuse; Central government urges not to share photocopy
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !