ഒളിച്ചിരുന്ന് കമിതാക്കളുടെ ദൃശ്യം പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍

ഒളിച്ചിരുന്ന് കമിതാക്കളുടെ ദൃശ്യം പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍ | The footage of the couple in hiding was filmed and circulated on the phone site; Three members arrested

കണ്ണൂര്‍: തലശേരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന മൂന്നംഗ സംഘത്തെ തലശേരി ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു.

തലശേരി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി ബിജു, എസ്ഐ ആര്‍മനു എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.

തലശേരിയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും പ്രതികൾ ഒളിച്ചു നില്‍ക്കുകയും ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

ഇത് പിന്നീട് ചില പോണ്‍സൈറ്റുകളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തലശേരിയിലെ പ്രധാന പാര്‍ക്കുകളായ ഓവര്‍ബറീസ് ഫോളി, തലശേരി കോട്ട, സെഞ്ച്വറി പാര്‍ക്ക് എന്നിവടങ്ങളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സൈബര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തത്. കോളജുകളിലേക്കും വിദ്യാലയങ്ങളിലേക്കും മക്കളെ രാവിലെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ അവര്‍ അവിടെയെത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസസ്ഥാപന അധികൃതരും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
Content Highlights: The footage of the couple in hiding was filmed and circulated on the phone site; Three members arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.