പുണ്യമാസമായ റമളാനിലെ 30 നോമ്പുകളും പൂർത്തിയാക്കി ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്വർ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുന്നു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.
ചെറിയ പെരുമാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളാല്‍ വീടുകളില്‍ ഒതുക്കേണ്ടി വന്ന പെരുന്നാള്‍ ആഘോഷം ഇത്തവണ അതിമനോഹരമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.
ആള്‍ക്കൂട്ട നിയന്ത്രണം എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ പള്ളികള്‍ക്ക് പുറമെ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നിർവ്വഹിക്കപ്പെടും.
''നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു ! ഈദ് മുബാറക് ''
Content Highlights: Happy Eid to all from the Media Vision team
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !