തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സ്വകാര്യ ബസില്‍ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് യുവാവിനെ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പോലീസ് തേടുയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റതെന്ന് പോലീസ് ഇന്ന് കണ്ടെത്തി. പേരൂര്‍ക്കട സ്റ്റേഷനിലെത്തി ഷിറാസ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍ സുനില്‍, ഡ്രൈവര്‍ അനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ചതിന് പിന്നാലെ യാത്രക്കാരുടെ സാന്നിദ്ധ്യത്തിലായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് പരാതിയൊന്നും നല്‍കിയിരുന്നില്ല.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഷിറാസാണ് മര്‍ദിച്ചതെന്ന് കാണിച്ച് കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് യാത്രക്കാരില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു.
Content Highlights: Harassment for asking for one rupee balance; Conductor and driver arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !