തൃശൂര്‍ പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചെന്നാരോപിച്ച് വിവാദം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറും ഉള്‍പ്പെട്ടിരിക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സവര്‍ക്കറെ ദേശീയ പ്രതീകമായി ഉയര്‍ത്തിക്കാട്ടാന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ രാജ്യമൊട്ടുക്കും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് പുതിയ വിവാദം.
സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ ഇക്കുറിയും അനുമതിയില്ല. അനുമതി നല്‍കാനാകില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണ വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നും ഡോ.പി കെ റാണ പറഞ്ഞു.
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെട്ടിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി വൈകുന്നേരം 4 മണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കുറി തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായി ചമയ പ്രദര്‍ശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങി. പൂരത്തില്‍ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജനും പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപിയും ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും.
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജാതിമതഭേദമന്യേ ജനങ്ങള്‍ ഒരുമിക്കുന്ന തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദ മത്സരമാണ് നടക്കാറുള്ളത്. പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്വരാജ് റൗണ്ടില്‍ പൂരം പന്തല്‍ ഒരുക്കുന്നത്.
Content Highlights: Savarkar rides on Thrissur Pooram umbrella; Allegation of Parivar agenda
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !