![]() |
പ്രതീകാത്മക ചിത്രം |
ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. വയനാട് പനമരത്താണ് സംഭവം. കോഴിക്കോട് കൊളത്തറ വാകേരില്‍ നിത ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്.
നിതയുടെ പനമരത്തെ ബന്ധു വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. ഭര്‍ത്താവ് അബൂബക്കർ സിദ്ധിഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നു മരിച്ച സംഭവത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തൽ. അഭിഭാഷകൻ പി റഫ്താസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകൻ വ്യക്തമാക്കുന്നത്. മാത്രമല്ല മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നൽകിയിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിനോട് നടത്തിയ സംസാരത്തിനിടയിലാണ് അഭിഭാഷകൻ്റെ വെളിപ്പെടുത്തൽ.
റിഫയുടെ മൃതദേഹത്തിൽ കഴുത്തിൻ്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ദുബായിലെ സർക്കാർ രേഖകളിലും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഡെഡ്ബോഡി നാട്ടിലെത്തിച്ച് തിരക്കുകൂട്ടി അടക്കം ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്മോര്‍ട്ടം. ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്‍റെ ഫലംകൂടി വന്നാലേ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുകയുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ കൊലപാതക സൂചന ലഭിച്ചാല്‍ അന്വേഷണം ദുബായിലേക്കു വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഇതിനായി മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിക്കഴിഞ്ഞു. റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനാണ് നീക്കം.
റിഫയുടെ മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്കരിച്ചതെന്നുള്ളതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. രണ്ടു കാര്യങ്ങളിലാണ് വ്യക്തത വരാനുള്ളതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചതെന്നുള്ളതാണ് ആ രണ്ടു വസ്തുതകൾ. ഇക്കാര്യം വ്യക്തമാകാനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടില്‍നിന്നു ദുബായിലേക്കു പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി.
മരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്കു വിളിച്ച് രണ്ടര വയസുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. മെഹ്നാസിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് രജിസറ്റര്‍ ചെയ്തിരിക്കുകയാണ്.
Content Highlights: Husband arrested for suffocating wife
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !