കാസർകോട് ചെറുവത്തൂർ ഒരു കൂൾബാറിൽ നിന്ന് ഭക്ഷ്യവിഷ ബാധയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥിനി മരിക്കുകയും നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്ത സംഭവത്തിന്റെ പാശ്ചാത്തലത്തിൽ ഒരുപരിധിവരെ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്ലെ ഉദ്യോഗസ്ഥന്മാരുടെയും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻമാരുടെയും വിഴ്ച്ച കൊണ്ട് സംഭവിച്ചതാണ്.. പാചക മേഖലയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ ഫുഡ് ആൻഡ് സേഫ്റ്റി യിലെ ഉദ്യോഗസ്ഥന്മാർ വീഴ്ച വരുത്തുമ്പോൾ ആണ് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്.
അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകാൻ ഫുഡ് ആൻഡ് സേഫ്റ്റി യിലെ ഉദ്യോഗസ്ഥന്മാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളീയർ. ഗൾഫ് നാടുകളിലെ പ്രധാനപ്പെട്ട ഭക്ഷണമായ ഷവർമ മലപ്പുറം ജില്ലയിൽ എത്തിയിട്ട് ഏകദേശം 20 വർഷം പിന്നിട്ടു. മലപ്പുറം ജില്ലയിൽ ഷവർമ മാസ്റ്ററായി വർക്ക് ചെയ്യുന്നത് 80 ശതമാനവും മലയാളികളാണ്.
പത്തു വർഷം മുൻപ് തിരുവനന്തപുരത്തും ഒരാൾ മരിക്കാനിടയായ സംഭവത്തിൽ അവിടെ പാചകം ചെയ്തത് ഇതരസംസ്ഥാന തൊഴിലാളി ആയിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
കാസർകോട് ചെറുവത്തൂരിൽ വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അവിടെ പാചകം ചെയ്തത് നേപ്പാളി സ്വദേശിയാണ്.
പാചക മേഖലയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വൃത്തി ഇല്ലായ്മയും അവർക്ക് തോന്നിയ പോലുള്ള മസാല ചേരുവകൾ എല്ലാം ചേർക്കുമ്പോൾ ഇതുപോലുള്ള ഭക്ഷ്യവിഷബാധകൾ ആവർത്തിക്കപെടാതിരിക്കാൻ ആരോഗ്യ ആരോഗ്യവകുപ്പിലെയും ഫുഡ് ആൻഡ് സേഫ്റ്റിയിലെയും ഉദ്യോഗസ്ഥന്മാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഹോട്ടലുടമകൾ ഈ മേഖലയിൽ നിന്നും അമിത ലാഭം പ്രതീക്ഷിക്കരുതെന്നും ലാഭക്കൊതിയൻമാരാകരുതെന്നും നേതാക്കൾ പറഞ്ഞു. ഒരു പ്രശ്നം വരുമ്പോൾ മാത്രം പരിശോധന ശക്തമാക്കുകയല്ല വേണ്ടതെന്നും പരിശോധനകൾ കൃത്യമായി നടക്കണം. ഷവർമയിലും മറ്റു പാചക മേഖലകളിലും പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ കഞ്ഞിയിൽ പൂഴിയിടുന്ന സമീപനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലെ ഓരോ മണ്ഡലങ്ങളിലും പാചക മേഖലയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന . തൊഴിലാളികൾക്ക് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥന്മാർ മുഖേന ബോധവൽക്കരണം നൽകണം. എന്നാൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വളാഞ്ചേരി പ്രസ്സ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ KSCWF മലപ്പുറം ജില്ലാ പ്രസിഡന്റ് ബാവ ആതവനാട്, ജന: സെക്രട്ടറി അലിമോൻ വെണ്ടല്ലൂർ, ട്രഷറർ : ജാഫർ കാട്ടിലങ്ങാടി, സെക്രട്ടറി: സുലൈമാൻ.വി.എം, സംസ്ഥാന കൗൺസിലർ: സെയ്ത് മുഹമ്മദ് പി, എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !