വളാഞ്ചേരി എം.ഇ.എസ്. കോളേജ് 1977- 79 പ്രീഡിഗ്രി ബാച്ചിൻ്റെ ആദ്യ സംഗമം "ഓർമ വസന്തം" ശ്രദ്ധേയമായി

0
വളാഞ്ചേരി MES കോളേജ് 1977- 79 പ്രീഡിഗ്രി ബാച്ചിൻ്റെ ആദ്യ സംഗമം "ഓർമ വസന്തം" ശ്രദ്ധേയമായി |  First Meeting of Pre-Degree Batch "Orma Vasantham" Notable

വളാഞ്ചേരി:
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍കൂടി ഒത്തൊരുമിച്ചിരിക്കുകയാണ് വളാഞ്ചേരി എംഇഎസ് കോളേജിലെ 1977-79ലെപ്രീഡിഗ്രി മൂന്നാം ബാച്ചിലെ വിദ്യാര്‍ഥികള്‍. 

ബാച്ചിന്റെ ആദ്യസംഗമം ഓര്‍മവസന്തം എന്ന പേരില്‍ വളാഞ്ചേരി വോള്‍ഗ ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു. പ്രൊഫ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ദാസ് പടിക്കൽ അധ്യക്ഷനായി.

സ്വാഗത സംഘം വൈസ് ചെയർമാൻ വി.പി. ജയനാരായണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.പി.പുഷ്പാ ദേവി പ്രാർത്ഥന നടത്തി. വി.പി.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. പ്രൊഫ.വി.ബാലകൃഷ്ണൻ, എൻ.എം.കേശവൻ മാസ്റ്റർ, പ്രൊഫ.മുഹമ്മദ് കാഞ്ഞീരത്തിൽ, കെ.കെ.മുഹമ്മദ് അഷ്റഫ് അലി, ശ്രീകുമാർ, കെ.ഇ.ദാസ്, എം.എ.ദിനേഷ് എന്നിവർ സംസാരിച്ചു. 

ഓര്‍മവസന്തം എന്ന പേരില്‍ നടത്തിയ സംഗമം പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഓര്‍മയുടെ വസന്തമാണ് സമ്മാനിച്ചത്.

വിവിധ മേഖലകളില്‍ ജോലിചെയ്തുവരികയായിരുന്ന ഓരോരുത്തരും അവരുടെ റിട്ടേഡ് കാലയളവിലാണ് തങ്ങളുടെ സഹപാഠികളെ കാണാനെത്തിയത് എന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ടായിരുന്നു. കാലഘട്ടത്തിനനുസരിച്ച് വിവിധ രീതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും പഴയ വിദ്യാര്‍ഥികളായാണ് അവര്‍ സൗഹൃദം പുതുക്കിയത്.
വളാഞ്ചേരി MES കോളേജ് 1977- 79 പ്രീഡിഗ്രി ബാച്ചിൻ്റെ ആദ്യ സംഗമം "ഓർമ വസന്തം" ശ്രദ്ധേയമായി |  First Meeting of Pre-Degree Batch "Orma Vasantham" Notable

സംഗമത്തോടനുബന്ധിച്ച് ഗുരുനാഥന്‍മാരെ ആദരിക്കലും നടന്നു. പഠിപ്പിച്ച അധ്യാപകരെ ഒരിക്കല്‍കൂടി കാണാന്‍ സാധിച്ചതിലുള്ള സന്തോഷവും എല്ലാവരും പങ്ക് വെച്ചു. അനുശോചന പ്രമേയം, ഓര്‍മ്മ പുതുക്കല്‍, കലാപരിപാടികള്‍, സംഘടനാ രൂപീകരണം ഭാവി പരിപാടികളുടെ ആസൂത്രണവും എന്നിവയും നടന്നു.
Content Highlights: Valancherry MES College 1977- 79 First Meeting of Pre-Degree Batch "Orma Vasantham" Notable
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !