മലപ്പുറം: കരിപ്പൂരിൽ രണ്ടേമുക്കാൽ കിലോ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ. ബാലുശേരി സ്വദേശിയാണ് പിടിയിലായത്. ബഹറൈനിൽ നിന്നെത്തിയതാണ് യാത്രക്കാരൻ. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം ലഭിച്ചത്. 1.31 കോടിയിലേറെ വില വരുന്നതാണ് സ്വർണ്ണം. 21 ന് എയര്‍പോര്‍ട്ടിന് പുറത്ത് കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന തിരൂരങ്ങാടി സ്വദേശി അബ്ബാസിനെ 1.103 കിലോ സ്വർണവുമായി പൊലീസ് പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയതായിരുന്നു അബ്ബാസ്.
ഇയാളെ കൊണ്ടുപോകാനെത്തിയ കൊടുവള്ളി സ്വദേശികളായ ഷംനാദ്, നൗഫല്‍ എന്നിവരേയും പിടികൂടിയിരുന്നു. ഗ്രാം സ്വര്‍ണ്ണം, മിശ്രിത രൂപത്തില്‍ 4 ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് അബ്ബാസ് കൊണ്ടു വന്നിരുന്നത്. എയര്‍ കസ്റ്റംസ് പരിശോധനയെ അതിജീവിച്ച് എളുപ്പത്തില്‍ പുറത്ത് കടക്കാനായെങ്കിലും പുറത്ത് വല വിരിച്ച് കാത്ത് നിന്ന പോലീസിനെ മറി കടക്കാനായില്ല. കഴിഞ്ഞ ഏതാനും മാസത്തിനിടക്കുള്ള മുപ്പതാമത്തെ സ്വർണ്ണ വേട്ടയാണ് ഇന്നത്തേത്. എല്ലാ തവണയും എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് കടത്ത് സംഘങ്ങളെ പിടികൂടുന്നത്.
Content Highlights: Passenger arrested in Karipur with 2.5 kg of gold
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !