പാലക്കാട്: (Police found dead in Palakkad) പാലക്കാട് നിന്നും കാണാതായ രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍. അശോകന്, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്.
മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനടുത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഹവില്‍ദാര്‍മാരാണ്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.
ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹേമാംബിക നഗര്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇവര്‍ക്കായി അന്വേഷണം ശക്തമാകുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
Content Highlights: Police found dead in Palakkad
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !