പെണ്‍കുട്ടികളുടെ കായിക പരിശീലനം: വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ബാലാവകാശ കമ്മീഷന്‍

0
പെണ്‍കുട്ടികളുടെ കായിക പരിശീലനം: വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ബാലാവകാശ കമ്മീഷന്‍ | Sports training for girls: The Child Rights Commission has made women coaches mandatory

തിരുവനന്തപുരം:
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കുന്നു.

സ്‌കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവിലാണ് നിര്‍ദേശം. വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേല്‍നോട്ടമുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതികളാകുകയും, പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപെടുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാകണം.

കായിക പരിശീലകന്‍ കുട്ടികളോട് ശിശുസൗഹാര്‍ദപരമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും ശ്രദ്ധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ അംഗം ബി.ബബിത നിര്‍ദേശം നല്‍കി.
Content Highlights: Sports training for girls: The Child Rights Commission has made women coaches mandatory
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !