രണ്ടത്താണി: സമൂഹത്തിലെ വിവിധ തുറകളിൽ നിന്ന് രക്ഷിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ കുട്ടികളുടെ അഭയ കേന്ദ്രമായ രണ്ടത്താണി ശാന്തിഭവനിൽ സ്നേഹ വിരുന്നൊരുക്കി തിരൂരങ്ങാടി SSMOITE സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്-പറുദീസ അംഗങ്ങൾ. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ' സ്ഥാപനം സന്ദർശിക്കുക വഴി ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികവുമായ പുരോഗതിയിൽ എന്ത് ചെയ്യാൻ കഴിയും എന്ന പഠനത്തിന്റെ' ഭാഗമായാണ് ക്യാമ്പംഗങ്ങൾ ശാന്തി ഭവനിൽ എത്തിയത്.
ശാന്തിഭവനം മാനേജർ മൂർക്കത്ത് നാസർ, ഷബീർ അഹമ്മദ് എന്നിവർ സ്വീകരിച്ചു. ശാന്തി ഭവനം വിദ്യാർത്ഥികളുടെയും അധ്യാപക വിദ്യാർത്ഥി കളുടെയും വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പരിപാടികൾ നടന്നു. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവർക്കായി ശാന്തി ഭവനം തുടങ്ങുന്ന അടുത്ത പ്രൊജക്ടിൽ പങ്കാളികളാകുമെന്ന് പറുദീസ ക്യാമ്പംഗങ്ങൾ അറിയിച്ചു. സി.മൂസക്കുട്ടി, ഷാനവാസ് .യു, സജ്ല, ഒ.പി റൈഹാനത്ത്, അഫീഫലി, ഫാത്തിമ ഖൈറ, നസീഹ ബാനു, കാവ്യ മനേഷ് എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ: