പൂരങ്ങളുടെ പൂരം ഇന്ന്; കുടമാറ്റം വൈകിട്ട്

0
പൂരങ്ങളുടെ പൂരം ഇന്ന്;  കുടമാറ്റം വൈകിട്ട് | Thrissur pooram 2022 Kudamattam melam

തൃശൂർ:
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കോവിഡിന് ശേഷം പൂർണമായ പ്രൗഢിയോടെ ആളും ആരവങ്ങളുമായി നടക്കുന്ന ആദ്യ പൂരമാണിത്. കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരം തുടങ്ങുക.

രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുംനാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുംനാഥന് മുന്നിലേക്ക് എത്തും. പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, പൂക്കാട്ടിക്കര കാരമുക്ക്‌, ലാലൂർ, ചൂരക്കോട്ടുകാവ്‌, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ്‌ എന്നീ ദേശങ്ങളുടെയാണ് ഘടകപൂരങ്ങൾ.


രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തിൽവരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം വൈകിട്ട് അഞ്ച് മണിക്ക് തെക്കേ ഗോപുരനടയിൽ ചരിത്രപ്രസിദ്ധമായ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.

രണ്ടു വർഷത്തിന് ശേഷം നടക്കുന്ന പൂരത്തിന് ജനത്തിരക്ക് ഏറുമെന്നതിനാൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തിലധികം പൊലീസുകാരെ പൂരനഗരിയിൽ വിന്യസിച്ചിട്ടുണ്ട്. നഗരം മുഴുവൻ ക്യാമറ നിരീക്ഷണത്തിലാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു.
Content Highlights : Thrissur pooram 2022 Kudamattam melam
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !