കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് സാങ്കേതികാനുമതിയായി - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0

കുറ്റിപ്പുറം
: കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
മലപ്പുറം - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും കോട്ടക്കൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതിയുമായ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്കാണ് സാങ്കേതികാനുമതിയായത്. അടുത്ത ആഴ്ച പദ്ധതി
ടെണ്ടറാകും.
 
 ഫെബ്രുവരിയിൽ  ചേർന്ന കിഫ് ബി ബോർഡ് യോഗത്തിലാണ് പദ്ധതിക്ക്
125 കോടി രൂപയുടെ  അംഗീകാരം നൽകിയത്.
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാറിന് സമർപ്പിച്ചത് പ്രകാരം2017-2018 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 75 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു . പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി ആർ ) സർക്കാറിന് സമർപ്പിക്കുകയും പിന്നീട് 100 കോടി രൂപയായി ഉർത്തുകയും ചെയ്തിരുന്നു.പദ്ധതിക്ക് കിഫ്ബി  അംഗീകാരം ലഭിക്കുന്നതിനായി എം.എൽ.എ നിരന്തരമായ ഇടപെടലുകൾ നടത്തിയിരുന്നു.
2021 ഓഗസ്റ്റ് 4 ന് സ്പീക്കറുടെ ചേംബറിൽ സ്പീക്കർ എം.ബി രാജേഷ് ,ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ കിഫ്ബി അധികൃതരുടെ യോഗം ചേർന്നിരുന്നു. പദ്ധതി  നടപ്പിലാക്കുന്നതോടെ പാലക്കാട് - മലപ്പുറം ജില്ലകളെ റോഡ് മാർഗ്ഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകുന്നതാണ്.നിലവിൽ ജില്ലയിൽ ഭാരതപ്പുഴയിലെ ജലസംഭരണത്തിനായി ജില്ലയിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് മാത്രമാണുള്ളത്.
കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രെക്ചർ ഡവലപ്പ് മെന്റ് കോർപറേഷൻ എന്ന സ്പെഷ്യൽ പെർപ്പസ് വഹിക്കിൾ ആണ് സാങ്കേതിക അനുമതി പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ടെൻഡർ ക്ഷണിക്കുന്നതാണെന്നും കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രെക്ചർ ഡവലപ്പ് മെന്റ് കോർപറേഷൻ അധികൃതർ അറിയിച്ചതായി എം.എൽ.എ അറിയിച്ചു.
Content Highlights : Technical approval for Kuttipuram Kankakkadavu Regulator cum Bridge Project - Prof. Abid Hussain Thangal MLA
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !