വർക്ക്‌ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷണം; നിരവധി കേസുകളിലെ പ്രതി വളാഞ്ചേരി പോലീസിൻ്റെ വലയിൽ

0
വളാഞ്ചേരി: തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസിൻ്റെ  പിടിയിലായി

വളാഞ്ചേരി മുക്കിലപ്പീടികയിലെ വർക്ക്‌ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസ് ഉൾപ്പെടെ  നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായ അഞ്ജലിൻ പ്രിൻസ് എന്നയാളെയാണ് രാമനാട്ടുകര ഭാഗത്തുനിന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ വളാഞ്ചേരി പോലീസ് പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.

മൊബൈൽ ഫോണുകൾ മോഷ്ടിച്ച് അവ സ്പെയർപാർട്സായി വിൽക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് അറിയിച്ചു. മോഷണം നടന്നതിന് ശേഷം രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

2026 ജൂൺ 1-ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് മുക്കിലപ്പീടികയിലെ വിന്നർ ഓട്ടോ മൊബൈൽസ് വർക്ക്‌ഷോപ്പിൽ മോഷണം നടന്നത്. നീല നിറത്തിലുള്ള ബജാജ് പൾസർ എൻ.എസ് ബൈക്കിലെത്തിയ പ്രതി ഫ്രണ്ട് ഡിസ്ക് ശരിയാക്കുന്നതിനെന്ന വ്യാജേന വർക്ക്‌ഷോപ്പിലെത്തുകയായിരുന്നു.

വാഹനത്തിന്റെ പണി പൂർത്തിയാക്കി മടങ്ങുന്നതിനിടെ ടേബിളിൽ വെച്ചിരുന്ന ഏകദേശം 39,000 രൂപ വിലവരുന്ന OPPO Reno 13 മൊബൈൽ ഫോൺ  മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട ഉടമ ഉടൻ പ്രതിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ  ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി  ഒളിവിൽ പോവുകയായിരുന്നു.

സംഭവദിവസം തന്നെ ഫോൺ ഉടമ CEIR പോർട്ടലിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് CEIR പോർട്ടലിൽ ലഭിച്ച വിവരങ്ങൾ പരിശോധിച്ചതിൽ മോഷണം പോയ ഫോൺ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം, അമ്മാല്ലൂർ സ്വദേശിയായ അഞ്ജലിൻ പ്രിൻസിന്റെ വിലാസത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

CEIR വിവരങ്ങളും മറ്റ് അന്വേഷണ മാർഗങ്ങളും പ്രയോജനപ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ രാമനാട്ടുകര ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Content Summary: Valanchery police arrested a young man accused in around 15 theft cases across Thrissur and Kozhikode districts. He was allegedly involved in stealing a mobile phone worth around ₹39,000 from a workshop at Mukkilapeedika and was traced using CEIR portal information and other investigative methods.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !