വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി അനൂപ് ജേക്കബ്

0



താനൂർ: വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി താനൂർ നിയോജകമണ്ഡലത്തിലെ ഇരിങ്ങാവൂർ മീശപ്പടിയിൽ നവീകരിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഈ ഓണക്കാലത്ത് സപ്ലൈകോ, റേഷൻ കടകൾ എന്നിവ വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചത് വിലക്കയറ്റം വലിയ തോതിൽ നിയന്ത്രിക്കാൻ സഹായിച്ചു. കേന്ദ്ര സർക്കാർ നയങ്ങൾ കാരണം ടൈഡോവർ വിഹിതത്തിൽ കുറവുണ്ടായെങ്കിലും, 26 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാരിനായെന്നും അദ്ദേഹം വ്യക്തമാക്കി.


​സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 50,000 മുൻഗണനാ കാർഡുകൾ നൽകാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 73,000 കാർഡുകൾ വിതരണം ചെയ്യാൻ വകുപ്പിന് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.


​ചടങ്ങിൽ പി.കെ. നവാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് ആദ്യ വിൽപ്പന നിർവഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. നാസർ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കമറുന്നിസ ടീച്ചർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എൻ. സുനീർ, വി. മുഹമ്മദ് ഇർഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സുൽഫത്ത്, എസ്. ഷിഹാബ്, സി. ഫൗസിയ, സി.കെ. സഹർബാൻ, സെലീന, യൂനുസ് കല്ലേരി, ചെറിയമുണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ. സൽമാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ റീജിയണൽ മാനേജർ (ഇൻ ചാർജ്) പ്രമീളാകുമാരി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

Content Summary: Minister for Food and Civil Supplies Anoop Jacob inaugurated the renovated Supplyco Maveli Super Store at Iringavur Meeshappadi in the Tanur constituency as part of the state government's 100-day action plan. Highlighting the government's effective market interventions to curb inflation, the Minister noted the distribution of 1,65,000 metric tons of rice during Onam, special rice at ₹26 per kg to offset central allocation cuts, and the issuance of 73,000 priority ration cards—exceeding the initial target of 50,000. Presided over by P.K. Nawas MLA, the event was attended by local Panchayat representatives, political leaders, and Supplyco officials
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !