![]() |
| കാണാതായ മൃതദേഹം അഗ്നിരക്ഷാസേന കണ്ടെടുത്തപ്പോൾ |
മലപ്പുറം : കടലുണ്ടി പുഴയിൽ വെള്ളിയാഴ്ച്ച മുതൽ കാണാതായെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിൽ മലപ്പുറം അഗ്നിരക്ഷാ സേന കണ്ടെത്തി. കണ്ണൂർ സ്വദേശി കുന്നുമ്മൽ സുധീഷിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ കാണാതായത്.
ഞായറാഴ്ച രാവിലെ മുതൽ മലപ്പുറം അഗ്നിരക്ഷാ സേനയും സ്ക്യൂബ ടീമും പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ ഏഴ് മണിമുതൽ മുതൽ മലപ്പുറം അഗ്നി രക്ഷാസേന റബ്ബർ ഡിങ്കിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് നാലുമണിയോടെ കലക്ടറേറ്റിൻ്റെ പിറകുവശത്തുള്ള ഉമ്മത്തൂർ ആനക്കടവ് പാലത്തിൻറെ ഷട്ടറിന്റെ താഴ്ഭാഗത്ത് നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെരിങ്ങോട്ടുപുലം പാലം മുതൽ പാണക്കാട് വരെ 8 കിലോമീറ്ററോളം ദൂരം കടലുണ്ടിപ്പുഴയിൽ അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. കാണാതായ സ്ഥലത്ത് നിന്നും 4 കിലോമീറ്റർ അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം അഗ്നിരക്ഷാ ഓഫീസർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ ജിതിൻ, കെ അബ്ദുൽ ജബ്ബാർ, പി കെ അബ്ദുള്ള, സി വി അശോക് കുമാർ, സി രാജേഷ്, ടി ഹരീഷ് എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The decomposed body of a Kannur native who was suspected to have gone missing in the Kadalundi River since Friday was recovered by the Malappuram Fire and Rescue team on the fourth day of the search.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !