വളാഞ്ചേരി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു.അനധികൃത പാർക്കിങ്ങിന് പിഴ.തീരുമാനങ്ങൾ ഇങ്ങനെ...

0
വളാഞ്ചേരി: -ടൗണിലെ രൂഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടി നഗരസഭയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു.നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളി അദ്ധ്യക്ഷത വഹിച്ചു.ടൗണിലെ ഗതാഗത കുരുകുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിലെ നിർദ്ധേശങ്ങൾ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ട്രാഫിക്ക് റെഗുലേറ്റി കമ്മിറ്റിയോഗത്തിൽ അവതരിപ്പിച്ചു.ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്‌ണൻ,വളാഞ്ചേരി എസ്.ഐ ശശി കുമാർ,വില്ലേജ് ഓഫീസ് പ്രതിനിധി കെ.വി ബാബുമോൻ,കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി എ.ഇ ഷംസുദ്ധീൻ,തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സർവ്വകക്ഷി യോഗത്തിലെ വിവിധ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആയതിൻ്റെ തുടർന്ന് ടൗണിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ ബസ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നത് വരെയും,പട്ടാമ്പി റോഡിൽ ബസ്സ് വെയിറ്റിംങ് ഷെഡ് വരെയും,കുറ്റിപ്പുറം റോഡിൽ പെട്രോൾ പമ്പ് വരെയും,കോഴിക്കോട് റോഡിൽ കെ. ആർ ബേക്കറി(ബസ്സ് സ്റ്റാൻ്റിൽ നിന്നും ഇറങ്ങുന്ന ഭാഗം)വരെയും അനധികൃത പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കുന്നതിനും തീരുമാനിച്ചു,ടൗണിൽ ട്രാഫിക്ക് പോലീസ് ഇല്ലാത്ത സാഹചര്യത്തിൽ ട്രാഫിക്ക് സിഗ്നൽ പ്രവർത്തിപ്പിക്കുന്നതിനും,മൂച്ചിക്കൽ ബൈപ്പാസ് റോഡിൽ വാഹനങ്ങൾ തിരിച്ചു വിടുന്നതിന്  പോലീസിനെ വിന്യസിക്കുന്നതിനും,നാഷ്ണൽ ഹൈവേ വട്ടപ്പാറ സർവ്വീസ് റോഡ് എത്രയും വേഗത്തിൽ നിർമ്മാണം ആരംഭിക്കുന്നതിന്  വേണ്ട നടപടികൾ കൈകാള്ളുന്നതിന് സർക്കാറിലേക്ക് കത്ത് അയക്കുന്നതിനും,ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് പോലീസ് ഇല്ലാത്ത സാഹചര്യത്തിൽ രാത്രി കാലങ്ങളിൽ 8 മുതൽ 10 വരെ ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് ഹൈവേ പോലീസിൻ്റെ സേവനം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.,നടപ്പാതകളിൽ സാധനങ്ങൾ ഇറക്കി കച്ചവടം ചെയ്യുന്നതും, ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതുമായ കടകൾക്ക് നോട്ടീസ് നൽകുന്നതിനും,കർശന നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.ടൗണിലെ ഉപയോഗ ശൂന്യമായ ടെലിഫോൺ കാലുകൾ,ഇലക്ട്രിക്ക് പോസ്റ്റുകൾ കണ്ടെത്തി നീക്കo ചെയ്യുന്നതിനും,ടൗണിലെ ഗതാഗത തടസ്സം സൃഷ്‌ടിക്കുന്ന രീതിയിൽ യിലുള്ള ട്രാൻസഫോമറുകൾ മാറ്റി ആധുനിക രീതിയിലുള്ള ട്രാൻസ്ഫോമർ സംവിധാനം നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.ട്രാഫിക്ക് റെഗുലേറ്ററി തീരുമാനങ്ങൾ ആദ്യഘട്ടത്തിൽ സെപ്‌തംബർ 15 മുതൽ നടപ്പിലാക്കും.ട്രാഫിക്ക് നെഗുലേറ്ററി കമ്മിറ്റി യോഗത്തിന് മുമ്പായി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സർവ്വകക്ഷി യോഗം ചേർന്നിരുന്നു.യോഗത്തിൽ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ശരീഫ ടീച്ചർ,കൗൺസിലർ ടി . പി അബ്ദുൾ ഗഫൂർ,വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ ആർ രജ്ജിത്ത് തുടങ്ങി രാഷ്ട്രീയ,സാമൂഹ്യരംഗത്തെ പ്രമുഖർ,
 ബസ് ഓണേഴ്സ് അസോസിയേഷൻ ,ഓട്ടോ കോർഡിനേഷൻ,മാധ്യമ പ്രവർത്തകർ,തുടങ്ങിയവരുടെ പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു

Content Summary: Efforts are underway to tackle traffic congestion in Valanchery town by imposing strict fines on illegal parking and implementing new traffic management measures.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !