എടയൂർ: ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ വർദ്ധനവ് കൊണ്ടും മുന്നിൽ നിൽക്കുന്ന തിരൂർ താലൂക്കിലെ എടയൂർ വില്ലേജ് വിഭജിച്ച് എടയൂർ വടക്കുംപുറം എന്നീ വില്ലേജുകൾ ആയി പുനക്രമീകരിക്കണമെന്ന് എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുറമണ്ണൂർ മജ്‌ലിസ് കോളേജിൽ സംഘടിപ്പിച്ച മൺസൂൺ ക്യാമ്പ് ആവശ്യപ്പെട്ടു. എടയൂർ പഞ്ചായത്തിലെ 22 വാർഡുകൾ ഉൾപ്പെട്ട പ്രദേശം എടയൂർ, വടക്കുംപുറം, മാവണ്ടിയൂർ, പൂവത്തും തറ, അത്തിപ്പറ്റ എന്നിങ്ങനെ അഞ്ച് ദേശങ്ങളായിട്ടാണ് സ്ഥിതി ചെയ്യുന്നത്.. ദിനേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന എടയൂർ വില്ലേജിൽ ദൈനംദിന കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിനും, വില്ലേജിൽ വരുന്ന പൊതു ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും മതിയായ ജീവനക്കാരുടെ കുറവ് കാരണം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.അടിയന്തിരമായി വില്ലേജ് വിഭജിച്ച് പുനക്രമീകരണം നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ക്യാമ്പിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
മൺസൂൺ ക്യാമ്പ് പ്രൊഫ: കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിടി സൈതലവി അധ്യക്ഷത വഹിച്ചു.. ക്യാമ്പ് ഫെസിലിറ്റേറ്റർ ശാക്കിർ മങ്കട വിഷയാവതരണം നടത്തി. റഷീദ് കിഴിശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ടി.മജീദ്, കെ ഇന്ദിര,പി ശരീഫ് മാസ്റ്റർ, എ കെ മുസ്തഫ, ജാഫർ പുതുക്കുടി. മൊയ്തു എടയൂർ, ഷാഫി വള്ളൂരാൻ ,പി .പി .അബു തുടങ്ങിയവർ സംസാരിച്ചു
Content Summary: The Muslim League monsoon camp urged authorities to bifurcate Edayur village into Edayur and Vadakkumpuram to ease heavy administrative workload and public hardship.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !