മലപ്പുറം:സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലകള്‍ക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി കോയമ്പത്തൂരില്‍ നിന്ന് 12.8 കിലോ എം.ഡി.എം.എ. പിടിച്ചെടുത്ത മലപ്പുറം ഡാന്‍സാഫ് സംഘത്തെ എ.ഡി.ജി.പി. പി. വിജയന്‍, തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി. പുട്ട വിമലാദിത്യ, എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മലപ്പുറം ജില്ലയിലെ പൊലീസ് സംഘം ലഹരിക്കെതിരെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് എ.ഡി.ജി.പി. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിലുള്ള 17 ഓളം വലിയ ലഹരിമരുന്ന് കേസുകള്‍ ജില്ലയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കേവലം ലഹരിമരുന്ന് പിടിച്ചെടുക്കുന്നതില്‍ ഉപരിയായി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാനും മലപ്പുറം പൊലീസിന് കഴിഞ്ഞുവെന്നും എ.ഡി.ജി.പി.പറഞ്ഞു. മൈ പോലീസ് സ്റ്റേഷന്‍, ജനമൈത്രി, സ്റ്റുഡന്റ് പോലീസ്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സോഷ്യല്‍ പോലീസിങ് പദ്ധതികളുടെ നടത്തിപ്പും എ.ഡി.ജി.പി. വിലയിരുത്തി.
ലഹരിവേട്ടയില്‍ നിര്‍ണായക പങ്കുവഹിച്ച 19 പൊലീസ് ഉദ്യോഗസ്ഥരെയാണ് എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഡി.വൈ.എസ്.പി.മാരായ ഗോപകുമാര്‍, സുഭാഷ് ബാബു, സിബി എന്‍.ഒ., മഞ്ചേരി പൊലീസ് സ്റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥരായ ദിലീപ് ടി.ജി., മുഹമ്മദ് അലി, പദീപ് എസ്., തൗഫീഖുല്ല മുബാറക് കെ.കെ., എസ്.ഇ.പി.ഒ.മാരായ പ്രശാന്ത്, കൃഷ്ണകുമാര്‍ എന്‍.ടി., ദിനേശ് കെ., ബിജു വി.പി., മുഹമ്മദ് സലീം പി., ജസീര്‍ കെ.കെ., ദിനേശ് കെ., രഞ്ജിത്ത് ആര്‍., പ്രഭുല്‍ കെ., വൈശാഖ് ഒ., സി.പി.ഒ. അബ്ദുള്‍ മുനീര്‍ എം.പി. എന്നിവരാണ് എ.ഡി.ജി.പി.യില്‍ നിന്നും ആദരമേറ്റു വാങ്ങിയത്.
മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് വന്‍ ലഹരി ശേഖരം പോലീസ് സംഘം കണ്ടെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് വൈകുന്നേരം നാലോടെ മാവൂര്‍-കോഴിക്കോട് പൈപ്പ് ലൈന്‍ റോഡിലെ മാവൂര്‍ ലാഡര്‍ മാളിലെ ടെറസ് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറംഗ സംഘത്തെ പോലീസ് പിടികൂടുന്നത്. ഇവരില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ച 97.71 ഗ്രാം എം.ഡി.എം.എ.യും (പാക്കിംഗ് ഉള്‍പ്പെടെ) ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 3,80,000 രൂപയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ലഹരി വിതരണത്തിന്റെ ഉറവിടത്തെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ നിന്നും 12.8 കിലോ എം.ഡി.എം.എ. പിടിച്ചെടുത്തത്.
ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഡി.ഐ.ജി. ടി. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Summary: Top police officials commend Malappuram DANSAF team for seizing 12.8 kg MDMA from Coimbatore
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !