പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു

0

കോട്ടക്കൽ: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീൻ ബാഖവി കൂരിയാട് (74) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ  ഉച്ചയോടെയായിരുന്നു അന്ത്യം.

പ്രമുഖ സൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ അനുജ സഹോദരനുമാണ്.

സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽനിന്ന് ബിരുദം നേടി. പൊന്മള ഫരീദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരുനാഥൻ. ഇരുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം തിരുനബിയിലേക്ക് സനദുള്ള മുദ്ദ്, സ്വാഅ് അളവ് പാത്രങ്ങളുടെ പ്രചാരകനുമായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വെമ്പായം കന്യാകുളങ്ങര ജുമാ മസ്ജിദ്, മലപ്പുറം കുന്നുമ്മൽ ടൗൺ ജുമാ മസ്ജിദ്, കൊല്ലം പോരുവഴി മയ്യത്തുംകര ശാഫിഈ മസ്ജിദ്, ആലപ്പുഴ ആറാട്ടുപുഴ മഅ്ദിനുല്‍ ഉലൂം ദർസ്, കോട്ടക്കൽ പുത്തൂർ ജുമാ മസ്ജിദ്, പരപ്പനങ്ങാടി ചെറമംഗലം ജുമുഅ മസ്ജിദ്, കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ കേളോത്ത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

പിതാവ്: മർഹൂം കെ. മുഹമ്മദ് ജമാലുദ്ദീൻ മുസ്‌ലിയാർ
മാതാവ്: ഫാഥിമാ ഹജ്ജുമ്മ

സഹോദരങ്ങൾ: ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി(വൈസ് ചാൻസിലർ, ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല), ഇബ്‌റാഹീം ബാഖവി, ഉമർ ബാഖവി.

മക്കൾ: അഹ്‌മദ് നൂറുദ്ദീൻ ഹുദവി (അത്തിപ്പറ്റ ഫത്തഹുൽ ഫത്താഹ്), അബ്ദുല്ലാ വജീഹുദ്ദീൻ ഹുദവി (ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല, ചെമ്മാട്), മുഹമ്മദ് താജുദ്ദീൻ ഹുദവി (ഇന്ത്യൻ സ്‌കൂൾ ഓഫ് ഡെവലപ്പ്‌മെന്റൽ മാനേജ്‌മെന്റ് – ഐ.എസ്.ഡി.എം, നോയിഡ, ഡൽഹി), മാശിത്വ നജീബ, ഫാത്വിമത്തുസ്സഹ്‌റാ, ലുബാബ, യുസൈറ, ഖദീജ, ഉമ്മുസുലൈം, ഹസന.

മരുമക്കൾ: ഡോ. സി.കെ. അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര (സമസ്ത മുശാവറാ മെംബർ), എം.കെ. അബ്ദുറഹ്‌മാൻ ഫൈസി, എം.കെ. ഉബൈദുല്ലാഹ് ബാഖവി മറ്റത്തൂർ, ശാഹിദ് മുഹ്‌യിദ്ദീൻ അഹ്‌സനി കൂട്ടായി, ശിഹാബുദ്ദീൻ ഫൈസി പുളിയാട്ടുകുളം, അബ്ദുന്നാസ്വിർ അഹ്‌സനി കുമരംപുത്തൂർ, അബ്ദുറഹ്‌മാൻ മുബാറക് ഹുദവി അങ്ങാടിപ്പുറം.

Content Summary: Prominent scholar and author Zainuddin Baqavi Kooriyad (74) passed away at a private hospital in Kottakkal.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !