വളാഞ്ചേരി : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. പുലാമന്തോൾ കട്ടുപ്പാറ സ്വദേശിനി കാരാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ, ഖൈറുന്നീസ ദമ്പതികളുടെ മകൾ ഷെറിനാണ് വധു. ഷെറിൻ വിളയൂർ സബ് രജിസ്ട്രാർ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നു.
സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി സക്കറിയയുടെയും റംലയുടെയും മകനാണ് വി പി സാനു.
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു വിവാഹം. തുടർന്ന് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ വിവാഹചടങ്ങിൽ വെച്ച് പുഷ്പഹാരം അണിയിച്ച് ഇരുവരും വിവാഹിതരായി. ഇ എം എസ് എഴുതിയ "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകമാണ് വരൻ മഹർ ആയി നൽകിയത്.
വിവാഹ ചടങ്ങിൽ സിപിഐഎം മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി, കേന്ദ്ര കമ്മിറ്റി മെമ്പർ എ ശിവദാസൻ എം പി, എസ് എഫ് ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിസ്വാസ്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആർശ് എം സജി, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ, കെ എം സച്ചിൻ ദേവ്,
ജെയ്ക്ക് സി തോമസ്, ആര്യ രാജേന്ദ്രൻ, പി എം ആർഷോ, കെ അനുശ്രീ, സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ, ടി കെ ഹംസ, പി നന്ദകുമാർ, ഡോ. കെ ടി ജലീൽ, വി ശശികുമാർ, വി രമേശൻ, ഇ രാജേഷ്, കെ ശ്യാം പ്രസാദ്, എൻ ആദിൽ, വി കെ രാജീവ്,
കെ രാമദാസ് തുടങ്ങി നിരവധി പ്രമുഖരും വധൂ വരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: CPI(M) state committee member V.P. Sanu gets married
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !