വാഹന യാത്രികർ ഭീതിയിൽ.. എടയൂർ ചോല വളവിൽ ഭീഷണിയായി അനധികൃത ലോറി പാർക്കിങ്

0

എടയൂർ പൂക്കാട്ടിരിക്കും ചോലവളവിനും ഇടയിൽ ഇറക്കത്തിലെ കൊടുംവളവിൽ 16 ടയറുകളുള്ള എയ്ഷർ ലോറി അനധികൃതമായി രാത്രിയിലും പകൽ സമയത്തും പാർക്ക് ചെയ്യുന്നത് വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. ലോറി നിയമ ലംഘനം നടത്തി മെയിൻ റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തതിനാൽ വളവിൽ മറ്റ് വാഹനങ്ങൾ ഈ ലോറിയിലിടിച്ച് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്.

കഴിഞ്ഞ ദിവസം തൃശൂരിൽ നിയമലംഘനം നടത്തി പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിറകിൽ കാറിടിച്ചാണ് എട്ട് യുവാക്കൾ ദാരുണമായി മരണപ്പെട്ടത് .K L55 AA 6756 നമ്പറിലുള്ള ലോറിയാണ് അനധികൃതമായി ദിവസങ്ങളോളമായി പാർക്ക് ചെയ്തിരിക്കുന്നത്.അപകട ഭീഷണി ഉയർത്തി അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ഈ ലോറി അടിയന്തിരമായി എടുത്ത് നീക്കണമെന്നാണ് നാട്ടുകാരും വാഹന യാത്രക്കാരും ആവശ്യപ്പെടുന്നത്‌.

Content Summary: An illegally parked 16-wheeler Eicher lorry on a dangerous curve at Cholavala, Edayur, is posing a serious threat to motorists, prompting locals to demand its immediate removal.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !