ഏവരെയും ഒന്നിപ്പിച്ച് കേരളത്തിൻറെ ഉത്സവമാക്കി മാഘോത്സവത്തെമാറ്റണമെന്ന്  സ്വാമി ചിദാനന്ദപുരി; മാതാ അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി1001 അംഗ സംഘാടക സമിതി നിലവിൽ വന്നു

0

തിരുനാവായ : 2027 ലെ മാഘമഹോത്സവത്തിന് മുന്നോടിയായി 1001 അംഗങ്ങളടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് സമീപത്തെ  വേദിയിൽ വച്ച് ലളിതമായ ചടങ്ങിലാണ് സംഘാടക സമിതിയെ പ്രഖ്യാപിച്ചത്. മാതാ അമൃതാനന്ദമയീ ദേവിയാണ് സംഘാടക സമിതി മുഖ്യ രക്ഷാധികാരി. മെട്രോമാൻ പത്മവിഭൂഷൺ ഇ. ശ്രീധരൻ ചെയർമാനായ സംഘാടക സമിതിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ, മുൻ ഡിജിപി ടിപി സെൻകുമാർ, ജസ്റ്റിസ് കെ.ടി ശങ്കരൻ, ജസ്റ്റിസ് പി.എൻ രവീന്ദ്രനാഥ്, ജസ്റ്റിസ് എം. രാമചന്ദ്രൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ,  കെ.പി ശശികല ടീച്ചർ, ഡോ. ലക്ഷ്മീകുമാരി, പത്മ അവാർഡ് ജേതാക്കളായ കൈതപ്രം ദാമോധരൻ നമ്പൂതിരി, രാമചന്ദ്ര പുലവർ,  കുഞ്ഞോൻ മാസ്റ്റർ, ബാലൻ പൂതേരി തുടങ്ങിയവരും രക്ഷാധികാരികളായി ഉണ്ട്. സന്യാസി മണ്ഡലം, ആചാര്യമണ്ഡലം,നേതൃ മണ്ഡലം എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടാണ്  1001 അംഗങ്ങടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുക. ആചാര്യ മണ്ഡലത്തിൽ  ഭാരതത്തിലെ 4 ശങ്കര മഠങ്ങളിലെ പ്രതിനിധികളും, കേരളത്തിലുള്ള ശങ്കര മഠങ്ങളിലെ ആചാര്യമാരും ഉണ്ടാകും. കൂടാതെ വി. ആർ രാജശേഖരൻ, ആചാര്യ ശ്രീ എം.ആർ രാജേഷ് എന്നിവരും രക്ഷാധികാരികളായിരിക്കും. 40 വിഭാഗങ്ങളായി തിരിച്ചായിരിക്കും സംഘാടക സമിതിയുടെ  പ്രവർത്തനമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ശ്രീ ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു. മാഘമെന്നത് ഒരു പക്ഷത്തിൽ തീരേണ്ട ഉത്സവമാണ്. അതുകൊണ്ട് തന്നെ 28 ദിവസത്തിനകം ഉത്സവം പൂർത്തീകരിക്കും വിധമാണ് ക്രമീകരിക്കുകയെന്നും നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന മാഘ മഹോത്സവം അപ്രകാരമായിരുന്നെന്നും ശ്രീ ചിദാനന്ദപുരി സ്വാമികൾ വ്യക്തമാക്കി. തിരുനാവായയിലെ രണ്ട് കരകളിൽമാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല മാഘോത്സവം എന്ന ചിന്തയിൽ നിന്നാണ് കേരളത്തിൻറെ മൊത്തം ഉത്സവമാക്കി കൊണ്ടാടാനായി വിപുലമായി സംഘാടക സമിതിക്ക് രൂപം നൽകിയതെന്നും സ്വാമി പറഞ്ഞു. ഏവരെയും ഒന്നിപ്പിക്കുന്ന ഒന്നാകണം മാഘോത്സവം.  മാർഗ്ഗ ദർശക മണ്ഡലത്തിൻറെ നേതൃത്വത്തിലല്ല മാഘോത്സവം സംഘടിപ്പിക്കുന്നത്. നിരവധിയായ ആചാര്യവര്യന്മാരുടെയും, സന്യാസി ശ്രേഷ്ഠരുടെയും വിവിധ സമുദായ സംഘടനകളുടെയുമെല്ലാം സംയുക്ത ആഭിമുഖ്യത്തിലാണ് മാഘോത്സവം നടക്കുക. അതിന് മേൽനോട്ടം വഹിക്കുകയെന്ന ചുമതലയാണ് മാർഗ്ഗ ദർശക മണ്ഡലം ചെയ്യുകയെന്നും ചിദാനന്ദപുരി സ്വാമി വ്യക്തമാക്കി. എല്ലാ വിഭാഗത്തിൽപ്പെടുന്നവരുടെയും പുരോഹിതർക്കും ആചാര്യന്മാർക്കും നദീ ആരതിയും പൂജയും  ചെയ്യാൻ അവസരമുണ്ടാകും. അവരവരുടെ സമ്പ്രദായ പ്രകാരം ഇതിന് സൌകര്യം ഒരുക്കുമെന്നും ചിദാനന്ദപുരി സ്വാമി വ്യക്തമാക്കി.   ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി മുരളീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചിന്മയാ മിഷൻ അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ  അദ്ധ്യക്ഷത വഹിച്ചു. അമൃതാനന്ദമഠത്തെ പ്രതിനിധീകരിച്ച് സംപൂജ്യ സ്വാമിനി അതുല്യാമൃത പ്രാണ, ശ്രീരാമദാസ മിഷൻ ജനറൽ സെക്രട്ടറി യോഗാനന്ദ സരസ്വതി സ്വാമി, ശിവഗിരി മഠത്തെപ്രതിനിധീകരിച്ച് ബ്രഹ്മസ്വരൂപാനന്ദ സ്വാമി, ശ്രീരാമകൃഷ്ണാശ്രമത്തെപ്രതിനിധീകരിച്ച്  സ്വാമി ആത്മസ്വരൂപാനന്ദ  തുടങ്ങി വിവിധ സന്യാസിമഠങ്ങളെ പ്രതിനിധീകരിച്ച് സന്യാസി വര്യന്മാർ പങ്കെടുത്തു. സംഘാടക സമിതി രൂപീകരണത്തോടനുബന്ധിച്ച്  നിള ആരതിയും നടന്നു. രാവിലെ എടപ്പാൾ അമൃതാനന്ദമയി മഠത്തിൽ സന്യാസി സംഗമവും സംഘടിപ്പിച്ചിരുന്നു.

Content Summary: A 1,001-member organizing committee for the 2027 Thirunavaya Maghamahotsavam was formed with Mata Amritanandamayi Devi as chief patron and E. Sreedharan as chairman, while Swami Chidanandapuri urged making it a united festival for all of Kerala.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !