കോട്ടക്കൽ മണ്ഡലത്തിൽ സ്‌റ്റപ്സ് 4.0; സമഗ്ര വിദ്യാഭ്യാസ വികസനത്തിന് പുതിയ പദ്ധതികൾ ഒരുങ്ങുന്നു

0

കോട്ടക്കൽ മണ്ഡലം എം.എൽ എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആലോചന യോഗം പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എയുടെ അദ്ധ്യക്ഷതയിൽ ചേരുന്നു

കോട്ടക്കൽ : കോട്ടക്കൽ നിയമസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ, സാമൂഹിക, വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളായി നടപ്പിലാക്കി വരുന്ന 
'സ്‌റ്റ്പസ് 'സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ ഘട്ടമായ ‘ സ്‌റ്റെപ്‌സ് 4.0’ ന് തുടക്കമാകുന്നു.

 പദ്ധതിയുടെ പുതിയ ഘട്ടത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുടേയും അധ്യാപകരുടേയും  യോഗം എം.എൽ എയുടെ നേതൃത്വത്തിൽ ചേർന്നു.

വിദ്യാർത്ഥികളുടെ അഭിരുചി, കഴിവ്, നൈപുണ്യം, താൽപര്യം എന്നിവ തിരിച്ചറിഞ്ഞ്, അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസ, ഉപരിപഠന, കരിയർ, തൊഴിൽ സാധ്യതകളിലേക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിനാണ് സ്‌റ്റപ് സ് 4.0-ൽ പ്രധാന പരിഗണന നൽകുന്നത്.

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്, മാനേജ്മെന്റ് സ്കൂളുകളിലെ 9, 10, +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അഭിരുചി നിർണയം, കരിയർ ഗൈഡൻസ്, ഉപരിപഠന സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കും.

വിദ്യാഭ്യാസ രംഗത്ത് മാറിവരുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ പദ്ധതികളും ഇടപെടലുകളും ഉൾപ്പെടുത്തി സ്‌റ്റപ് സ്-ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിദ്യാലയങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുകയാണ് STEPS 4.0-ന്റെ ലക്ഷ്യം. അക്കാദമിക പഠനത്തിനപ്പുറം ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് അവരുടെ ഭാവി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

“വിദ്യാഭ്യാസം കേവലം അക്കാദമിക പഠനത്തിൽ ഒതുങ്ങേണ്ടതല്ല. ഓരോ വിദ്യാർത്ഥിയുടെയും അഭിരുചിയും കഴിവും നൈപുണ്യവും കരിയർ താൽപര്യവും തിരിച്ചറിഞ്ഞ് അവരുടെ ഭാവിയിലേക്ക് വ്യക്തമായ ദിശാബോധം നൽകുന്ന സമഗ്ര ഇടപെടലായി STEPS-നെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോട്ടക്കൽ മണ്ഡലത്തിലെ ഓരോ വിദ്യാർത്ഥിക്കും മികച്ച വിദ്യാഭ്യാസവും അവരുടെ കഴിവുകൾക്കനുസരിച്ചുള്ള അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുതിയ ഘട്ടത്തിലൂടെ നടപ്പിലാക്കുക,” പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥികളായ സോഷ്യൽ  എൻജിനീയർമാരുടെ കൂട്ടായ്മയായ
 വി ക്യാൻ സോഷ്യൽ ഇന്നവേറ്റേഴ്‌സിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .

അഖിൽ കുര്യൻ പദ്ധതി രൂപ രേഖ അവതരിപ്പിച്ചു .മുഹമ്മദ് മുസ്തഫ.കെ ,സുൾഫിക്കർ.ടിപി , സാജിദ്.പി ,മുഹമ്മദ് സാബിർ.എപി ,മുഹമ്മദ്ഫൈസൽ.പി,അബൂബക്കർ.പി, ഷഫീഖ.കെപി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Content Summary: STEPS 4.0, the latest phase of Prof. Abid Hussain Thangal MLA’s comprehensive education project in Kottakkal, is set to begin. The programme aims to identify students’ interests and skills and provide guidance on higher education, career opportunities, employment and skill development.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !