കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി.
കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.
പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം പൊലീസ് യുഎഇയെ അറിയിക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. അതേസമയം വിജയ് ബാബു യുഎഇയില്‍ തന്നെയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇയാള്‍ ദുബായില്‍ നിന്നും വേറെ ഏതെങ്കിലും വിദേശരാജ്യത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
Content Highlights: Vijay Babu's passport canceled; Suspicion of entering another country
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !