100 കോടി ക്ലബിൽ ഇടംപിടിച്ച് കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് വിക്രം ആഗോളതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്.
ഫിലിം ട്രാക്കർ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കേരളത്തില്‍ നിന്നു മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം.
സിനിമ കണ്ട നടൻ രജനികാന്ത് കമലിനെ വിളിച്ച് അഭിനന്ദനമറിയിച്ചതായും രമേഷ് ബാല ട്വീറ്റ് ചെയ്തു. കേരളം, തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlights: Two days, 100 crores; World star Vikram hits box office


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !