ന്യൂഡല്‍ഹി : പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് സസ്പെന്‍ഷന്‍.
പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു വ്യത്യസ്തമായി വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ ജിന്‍ഡലിനെയും പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ തുടര്‍ന്ന് കാന്‍പുരില്‍ സംഘര്‍ഷമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ പരാമര്‍ശം. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഹൈദരാബാദ്, പുണെ, മുംബൈ എന്നിവിടങ്ങളില്‍ നൂപുറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സസ്പെന്‍ഷനു പിന്നാലെ, എല്ലാ മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ഏതൊരു മതവിഭാഗത്തെയും അപമാനിക്കുന്നതോ നിന്ദിക്കുന്നതോ ബിജെപി പ്രോത്സാഹിപ്പിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: Reference to the Prophet Muhammad; Nupur Sharma suspended


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !