തൃശൂര്‍: കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച തൃശൂര്‍ ജില്ലാ നേതാവിനെ പുറത്താക്കി ബിജെപി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.
'മുരളീധരന്‍ കേരള ബിജെപിയുടെ ശാപം. കുമ്മനം മുതല്‍ ജേക്കബ് തോമസ് വരെയുള്ളവരുടെ തോല്‍വിക്ക് കാരണം മുരളീധരനാണ്. മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം'' എന്നാണ് യുവമോര്‍ച്ച നേതാവ് ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ പാര്‍ട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് ട്വീറ്റ് നീക്കിയിരുന്നു. 'കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും' പ്രസീദ് ട്വീറ്റ് ചെയ്തു .
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു പ്രസീദിന്റെ ട്വീറ്റ്. മത്സരിച്ചിട്ടും കെട്ടിവെച്ച കാശ് പോലും പോയ അവസ്ഥയിലാണ് ബിജെപി. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തിയിട്ടും ബിജെപിയ്ക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല.
എന്‍ഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.
മുതിര്‍ന്ന നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇത്തവണ 15 ശതമാനത്തിലധികം വോട്ട് നേടാനാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. പി സി ജോര്‍ജും സുരേഷ് ഗോപിയും മണ്ഡലത്തിലെത്തി പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉമാ തോമസിലേക്ക് കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.
Content Highlights: V Muraleedharan tweets that Kerala is the curse of the BJP; BJP expels Yuva Morcha leader


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !