തിരുവനന്തപുരം: സ്കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും പരിശോധന. വിദ്യാഭ്യാസ, ഭക്ഷ്യവകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചക്കകം എല്ലാ സ്കൂളുകളിലെയും വെള്ളം പരിശോധിക്കും. അഞ്ച് ദിവസത്തിനകം ഭക്ഷ്യ പരിശോധനാഫലം ലഭ്യമാക്കും.
വരും ദിവസങ്ങളിൽ ഉച്ചഭക്ഷണസമയത്ത് ഉന്നതതല പരിശോധന നടത്തും. പരിശോധനക്ക് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെത്തും. പാചകക്കാർക്ക് പരിശീലനം നൽകാനും തീരുമാനമായി. അരിയുടെ സാന്പിളുകളും ശേഖരിച്ച് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Food poisoning: All school play testing


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !