![]() |
| പ്രതീകാത്മക ചിത്രം |
കടലൂർ: തമിഴ്നാട്ടിലെ കടലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്.
മോനിഷ (16), പ്രിയദർശിനി (15), സഹോദരി ദിവ്യ ദർശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16), എം. കുമുദ (18) എന്നിവരാണ് മരിച്ചത്. നാട്ടുകാരും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: Seven girls drowned while bathing in a river


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !