തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ചൊവ്വാഴ്ച 2,271 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.
കോവിഡിനെ പുറമേ പനി രോഗങ്ങളും പടർന്നു പിടിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയനാട്ടിൽ ഒരാൾ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു.
Content Highlights: Covid jumps in state: 2,271 sick today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !