സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍. സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി മൊഴി നല്‍കിയതിനെ പരിഹസിച്ചാണ് ജലീല്‍ രംഗത്തെത്തിയത്. ''സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..'', എന്നായിരുന്നു ജലീലിന്റെ പ്രതികരണം. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ 2016ലെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം ശിവശങ്കറാണ് കറന്‍സി കടത്തില്‍ പ്രധാന പങ്ക് വഹിച്ചതെന്നും സ്വപ്ന പറഞ്ഞു.
അന്ന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുകയായിരുന്നു താന്‍. മുഖ്യമന്ത്രി ഒരു ബാഗ് മറന്നെന്നും അത് എത്രയും വേഗം എത്തിക്കണമെന്ന്മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം ശിവശങ്കര്‍ആവശ്യപ്പെട്ടു. എം ശിവശങ്കറാണ് നേരിട്ടാണ് ബാഗേജ് ക്ലിയറന്‍സിനായി തന്നെ വിളിച്ചത്. പിന്നാലെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി ബാഗ് എത്തിച്ചു നല്‍കി. ഇതില്‍ കറന്‍സിയായിരുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും സ്വപ്ന സുരേഷ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു. എം ശിവശങ്കറുടെ നിര്‍ദ്ദേശപ്രകാരമാണ് വസ്തുക്കള്‍ എത്തിച്ച് നല്‍കിയത്. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, നളിനി നെറ്റോ, സി എം രവീന്ദ്രന്‍ തുടങ്ങിയവര്‍ അറിഞ്ഞിട്ടാണെന്നും ഇത് രഹസ്യമൊഴിയായി നല്‍കിയെന്നും സ്വപ്ന പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന ആവര്‍ത്തിച്ചു.കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ട സമയത്ത് തന്നെ വെളിപ്പെടുത്തുമെന്നും സ്വപ്ന അറിയിച്ചു.
Content Highlights: ‘Santhosh Trophy Final and Feast Comes Together ...’; Jalil scoffed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !