അഗ്നിപഥ് പദ്ധതിക്കെതിരേ വ്യാജവാര്‍ത്ത; 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ചു

0
അഗ്നിപഥ് പദ്ധതിക്കെതിരേ വ്യാജവാര്‍ത്ത;  35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ചു | 35 WhatsApp groups banned for spreading fake news against Agneepath project

ന്യൂഡല്‍ഹി:
അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഞായറാഴ്ച സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെതാണ് നടപടി. പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ നീക്കം.

കിംവദന്തികള്‍ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തു. വസ്തുതാ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ 87997 11259 എന്ന നമ്പര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അഗ്‌നിപഥിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ വാട്‌സാപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സര്‍ക്കാര്‍ നടപടി. ഇതേത്തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ ജൂണ്‍ 19 വരെ 12 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

അതേസമയം, പ്രതിരോധ സേനകള്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ചു. കരസേനയില്‍ റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ പ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
Content Highlights: 35 WhatsApp groups banned for spreading fake news against Agneepath project
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !