എടയൂർ പഞ്ചായത്തിലെ വികസന സെമിനാർ; 5 കോടി 36 ലക്ഷത്തിനാലായിരം രൂപയുടെ 204 പദ്ധതികൾക്ക് അംഗീകാരം

0
എടയൂർ പഞ്ചായത്തിലെ വികസന സെമിനാർ; 5 കോടി 36 ലക്ഷത്തിനാലായിരം രൂപയുടെ 204 പദ്ധതികൾക്ക് അംഗീകാരം | Edayur Panchayath Development Seminar; Approval for 204 projects worth `5 crore 36 lakh four thousand

വളാഞ്ചേരി:
എടയൂര്‍ ഗ്രാമപഞ്ചായത്തിന്റെ‍ 14-ാം പഞ്ചവത്സര പദ്ധതിയും 2022-23 വാ‍ര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാ‍ര്‍ പൂക്കാട്ടിരി കൌകബു‍ല്‍ ഇസ്ലാം മദ്രസ്സയി‍ല്‍ വെച്ച് നടന്നു.

കാർഷിക മേഖലയി‍ല്‍ എല്ലാകുടുംബങ്ങ‍ള്‍ക്കും മുറ്റത്തൊരു കല്പ  വൃക്ഷം പദ്ധതിയി‍ല്‍ ഹൈബ്രീഡ് തെങ്ങി‍ന്‍ തൈ വിതരണവും, ഗ്രാമപഞ്ചായത്ത് ഓഫീസ് ഹൈടെക്ക് കെട്ടിടനിര്‍‌മ്മാണവും, ബഡ്സ് റീഹാബിലിറ്റേഷ‍ന്‍ സെ‍ന്‍റര്‍ പ്രവര്ത്തനവും, മാലിന്യ നി‍ര്‍മ്മാജനത്തിന് വാര്ഡുമക‍ള്‍ തോറും മിനി എം.സി.എഫ് നിര്മ്മാ ണവും, പാലിയേറ്റീവ് കെയ‍ര്‍ സംവിധാനവും, നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനും, ലൈഫ്ഭവന പദ്ധതിക്കും മുന്തിയ പരിഗണന നല്കി ഉല്പ്പാദന, സേവന, പശ്ചാത്തല മേഖലയില്‍ സ്പി‍ല്‍ഓവര്‍ ഉ‍ള്‍പ്പടെ 53604000 (അഞ്ച്കോടി മുപ്പത്തിയാ‍ര്‍ ലക്ഷം നാലായിരം) രൂപയുടെ 204 പദ്ധതികള്ക്ക്  അന്തിമ രൂപം ന‍ല്‍കി.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഹസീന ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ നിയോജക മണ്ഡലം MLA പ്രൊ.ആബിദ് ഹുസൈ‍ന്‍ തങ്ങള്‍ സെമിനാ‍ര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  കെ.പി വേലായുധ‍ന്‍ സ്വാഗതവും ജില്ലാപഞ്ചായത്ത് മെമ്പ‍ര്‍ എ.പി സബാഹ്, വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയ‍ര്‍പേഴ്സ‍ണ്‍ ലുബി റഷീദ്, ബ്ലോക്ക് ചെയര്‍‍പേഴ്സ‍ണ്‍ ആയിഷ ചിറ്റകത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാ്‍ന്‍ ജാഫ‍ര്‍ പുതുക്കുടി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍‍പേഴ്സ‍ണ്‍ റസീന യൂനസ്സ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ റഷീദ് കീഴ്ശ്ശേരി തുടങ്ങിയവ‍ര്‍ ആശംസക‍ള്‍ അര്പ്പിച്ചു. കെ.കെ മോഹനകൃഷ്ണന്‍, എ.എന്‍ ജോയിമാസ്റ്റര്‍, എ.പി അസീസ്,  N T  ഹാരിസ്, മെമ്പർ കെ പി വിശ്വനാഥന്‍,  അസിസ്റ്റന്റ് സെക്രട്ടറി മിനി ജോസഫ്, അനൂപ് സുന്ദർ എന്നിവർ സംബന്ധിച്ചു.
Content Highlights: Edayur Panchayath Development Seminar; Approval for 204 projects worth `5 crore 36 lakh four thousand
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !