സൂപ്പർ താരം ഷാരൂഖ് ഖാൻ അടക്കം അൻപതോളം താരങ്ങൾക്ക് കോവിഡ്. രണ്ട് ആഴ്ച മുമ്പ് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷമാണ് ബോളിവുഡിൽ കോവിഡ് പിടിമുറുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
പാർട്ടിയിൽ പങ്കെടുത്ത ഷാരൂഖ് ഖാൻ, കത്രീന കെയ്ഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ എന്നിവർ കോവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കരണിന്റെ അടുത്ത സുഹൃത്തുക്കളടക്കം ഒട്ടേറെപ്പേർക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്.
ദിനംപ്രതി പുതിയ കോവിഡ് കേസുകളിൽ വൻ വർധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുംബൈ നഗരത്തോട് ജാഗ്രത പാലിക്കാൻ ബിഎംസി ആവശ്യപ്പെട്ടു. മുംബൈയിലെ പോഷ് കെ-വെസ്റ്റ് വാർഡിലുള്ള ഫിലിം സ്റ്റുഡിയോകളോടു പാർട്ടികൾ സംഘടിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും പാർട്ടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഒരു അറിയിപ്പ് നൽകാൻ സ്റ്റുഡിയോകളോട് ബിഎംസി അഭ്യർഥിച്ചതായും റിപ്പോർട്ടുണ്ട്.
Content Highlights: Karan Johar's Birthday Celebration


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !